ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്കുന്ന രീതിക്ക് പകരം, ബയോമെട്രിക്സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന് 2026-27'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ മുന്നിലെന്ന് പ്രാഥമിക ഫല സൂചന. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പല മണ്ഡലങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നിലെന്നാണ് പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് കാലാവധി തീരാന്‍ ഇനി രണ്ടുവര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ട്രംപിന് നിര്‍ണായകമാണ്..സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സർവകലാശാലയിൽ നടപടി നേരിട്ട വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കും. ബുധനാഴ്ച അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. പരീക്ഷ എഴുതാൻ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്..ദക്ഷിണ റെയില്‍വേ ദീപാവലി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്ത്ത്താംബരം സ്പെഷല്‍ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗര്‍കോവില്‍, മധുര വഴിയാണ് സര്‍വീസ്. മടക്ക ട്രെയിന്‍ (06163) 11ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5ന് തിരുവനന്തപുരത്ത് എത്തും. കോച്ചുകള്‍: 16 തേഡ് എസി, സ്ലീപ്പര്‍2..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates