ട്രംപിന് 'ടെന്‍ഷന്‍'; ആദ്യ ഫലസൂചനകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ മുന്നിലെന്ന് പ്രാഥമിക ഫല സൂചന.
Donald Trump
Donald TrumpFILE/ എപി
Edited By:
Updated on: 
1 min read

ന്യൂയോര്‍ക്ക്: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ മുന്നിലെന്ന് പ്രാഥമിക ഫല സൂചന. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പല മണ്ഡലങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നിലെന്നാണ് പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് കാലാവധി തീരാന്‍ ഇനി രണ്ടുവര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ട്രംപിന് നിര്‍ണായകമാണ്.

ഒഹായോ, ജോര്‍ജിയ, നോര്‍ത്ത് കരോലിന തുടങ്ങിയ പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് അവസാനിച്ച് തുടങ്ങി. പ്രതിനിധി സഭയിലെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടാല്‍, ട്രംപിന്റെ നിയമനിര്‍മ്മാണ അജണ്ടകളെ തടസ്സപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും. അധികാരം പരിമിതപ്പെടുമെന്നതിനാല്‍ ട്രംപിന് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സെനറ്റിലും ട്രംപ് പരാജയം നേരിട്ടാല്‍, സുപ്രീംകോടതി ജഡ്ജിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള ട്രംപിന്റെ കഴിവിനെയും ബാധിക്കും.

ജീവിത ചെലവ് കുതിച്ചുയരുന്നതും ഇറാനെതിരായ യുദ്ധ സാഹചര്യവും കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ ജനവികാരം ശക്തമാകുന്ന ഈ ഘട്ടത്തില്‍, ട്രംപിന്റെ ഭരണകാലത്തോടുള്ള രാജ്യവ്യാപകമായ വിലയിരുത്തലായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ല്‍ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. അധികാരം പിടിച്ചെടുക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രതിനിധി സഭയില്‍ മൂന്ന് സീറ്റുകളും സെനറ്റില്‍ നാല് സീറ്റുകളും അധികമായി നേടിയാല്‍ മതിയാകും.

Donald Trump
ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം
Donald Trump
'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല'; ജെറ്റ് വിമാനം കുത്തനെ താഴോട്ട് പതിച്ച് ഒന്‍പതുപേര്‍ മരിച്ചു; വിഡിയോ
Summary

Early Trends Give Democrats Lead In Republican Districts In US Midterms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER