എഐഎഡിഎംകെ ബിജെപിക്ക് വഴി വെട്ടുന്നു; ദ്രാവിഡ പ്രത്യയ ശാസ്ത്രത്തോട് ആര്‍എസ്എസിന് വെറുപ്പെന്ന് രാഹുല്‍ ഗാന്ധി

ഓരോ സംസ്ഥാനത്തിനും അവരുടെ സ്വന്തം ശബ്ദവും സ്വയംഭരണവും നിലനിര്‍ത്തണം
AIADMK has ‘surrendered’ to BJP, alleges Rahul Gandhi in Kanniyakumari rally
AIADMK has ‘surrendered’ to BJP, alleges Rahul Gandhi in Kanniyakumari rally
Updated on
1 min read

ചെന്നൈ: എഐഎഡിഎംകെ തമിഴ്‌നാട്ടിലേക്ക് ബിജെപിക്ക് വഴിവെട്ടുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കന്യാകുമാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എഐഎഡിഎംകെയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. അഴിമതിയുടെ പേരില്‍ എഐഎഡിഎംകെ ബിജെപിക്ക് കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

AIADMK has ‘surrendered’ to BJP, alleges Rahul Gandhi in Kanniyakumari rally
തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥികളില്‍ 95 പേര്‍ നിരക്ഷരര്‍; അഞ്ചില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതി

ദ്രാവിഡ പ്രത്യയ ശാസ്ത്രത്തെ എതിര്‍ക്കുന്നവരാണ് ആര്‍എസ്എസ്. അവര്‍ ഇപ്പോള്‍ തമിഴ്‌നാടിനെ ഭരിക്കാന്‍ പദ്ധതിയിടുകയാണ്. ഓരോ സംസ്ഥാനത്തിനും അവരുടെ സ്വന്തം ശബ്ദവും സ്വയംഭരണവും നിലനിര്‍ത്തണം. ''ഓരോ സംസ്ഥാനത്തെയും ജനങ്ങളാണ് അവരുടെ സംസ്ഥാനം ഭരിക്കേണ്ടത്. എന്നാല്‍ ബിജെപി ഇത്തരത്തില്‍ അല്ല ചിന്തിക്കുന്നത്. രു പാരമ്പര്യം, ഒരു ഭാഷ, ഒരു ചരിത്രം എന്നിവയിലാണ് അവര്‍ വിശ്വസിക്കുന്നത്. വികേന്ദ്രീകൃത ഭരണത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി തമിഴ്നാടിനെ സ്വന്തം ജനങ്ങള്‍ ഭരിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

AIADMK has ‘surrendered’ to BJP, alleges Rahul Gandhi in Kanniyakumari rally
തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

എഐഎഡിഎംകെ മേധാവി എടപ്പാടി കെ. പളനിസ്വാമിയെ ഉപയോഗിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. സമാനമായ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാധീനിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയന്ത്രികക്കുന്നത്. തമിഴ് ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവ സംരക്ഷിക്കുന്നതില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Summary

AIADMK has ‘surrendered’ to BJP, alleges Rahul Gandhi in Kanniyakumari rally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com