എയര്‍ ഹോസ്റ്റസിന്റെ കൊലപാതകം; പ്രതി ലോക്കപ്പിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ (24) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി വിക്രം അത്വല്‍ (40) ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
പ്രതി വിക്രം, രൂപല്‍ ഒഗ്രേ/ട്വിറ്റര്‍
പ്രതി വിക്രം, രൂപല്‍ ഒഗ്രേ/ട്വിറ്റര്‍
Updated on
1 min read

മുംബൈ: എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ (24) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി വിക്രം അത്വല്‍ (40) ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍. ഇന്നലെ രാവിലെയാണ് ഇയാളെ അന്ധേരി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ചതായി കണ്ടത്.

പാന്റ് കീറി അതുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിക്രമിനെ കണ്ടെത്തിയത്. റിമാന്‍ഡ് കാലാവധിതീര്‍ന്ന ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

ഛത്തീസ്ഗഢ് സ്വദേശിയായ രൂപല്‍ ഒഗ്രേ കഴിഞ്ഞയാഴ്ചയാണ് അന്ധേരിയിലെ ഫഌറ്റിനുള്ളില്‍ കൊല്ലപ്പെട്ടത്. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉപദ്രവിക്കാനുള്ളശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com