യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് വരെ നിയന്ത്രണം, രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ വെട്ടികുറക്കുമെന്ന് എയര്‍ ഇന്ത്യ

ai india
എയര്‍ ഇന്ത്യപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യാന്തര റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ്. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോര്‍ഡ് തലത്തിലെത്തിയ വിമാന ഇന്ധനവിലയും അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. എല്ലാ മാസവും 1,200ല്‍ അധികം രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്നു എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിലും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ലഭ്യമായിരിക്കും.

ai india
ഭരണസ്തംഭനം ഒഴിവാക്കാന്‍ യോഗം വിളിച്ച് ചീഫ് സെക്രട്ടറി; പാഠപുസ്തക വിതരണം മേയ് 31നുള്ളില്‍, തീരുമാനങ്ങള്‍...

ഡല്‍ഹി ഷിക്കാഗോ, മുംബൈ ന്യൂയോര്‍ക്ക്, ഡല്‍ഹിഷാങ്ഹായ്, ചെന്നൈസിംഗപ്പുര്‍, ഇവ കൂടാതെ മറ്റ് രണ്ട് റൂട്ടുകളിലുമാണ് താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ചുരുക്കിയ സര്‍വീസുകള്‍ക്കിടയിലും, നിലവിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കാന്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പ്രതിവാരം 33 വിമാനങ്ങളുമായി നോര്‍ത് അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ തുടരും. യൂറോപ്പിലേക്ക് ആഴ്ചയില്‍ 47 സര്‍വീസുകളും ബ്രിട്ടനിലേക്ക് ആഴ്ചയില്‍ 57 സര്‍വീസുകളും എയര്‍ ഇന്ത്യ നടത്തും. ഓസ്‌ട്രേലിയയിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം എട്ടായിരിക്കും. തെക്ക് കിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 158 വിമാനങ്ങളുടെ സര്‍വീസും ഉണ്ട്. ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസിലേക്ക് പ്രതിവാരം ഏഴ് വിമാനങ്ങളും എയര്‍ ഇന്ത്യയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നു.

Summary

Air India is reducing its international flight services on select routes from June to August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com