വിമാന ദുരന്തം: ആ വൈറല്‍ വിഡിയോ എടുത്തത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

ആര്യന്‍ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയല്‍ പകര്‍ത്തുന്നത്
Air India plane crash records Gujarat teen shot viral video records statement
Ahmedabad flight crashx
Updated on
1 min read

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ(Ahmedabad palne crash) വൈറലായ വിഡിയോ എടുത്ത 17കാരന്‍ അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്‍കി. ഗുജറാത്ത് സ്വദേശിയായ 12ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരി ആണ് അപകട ദൃശ്യം തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്.

ആര്യന്‍ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.

അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന്‍ വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.

അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ആര്യന്‍ മൊഴി രേഖപ്പെടുത്തി. പിതാവിനൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ആര്യന്‍ വിഡിയോയുടെ വിശദാംശങ്ങള്‍ പൊലീസിനോട് പറഞ്ഞു. ദുരന്തത്തിന്റെ സാക്ഷിയായി മാത്രമെ കുട്ടിയെ പരിഗണിക്കുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യം; മോദിയുടെ അഞ്ച് ദിവസത്തെ വിദേശ പര്യടനം ഇന്നാരംഭിക്കും

'ഞാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ട് ഭയം തോന്നി, എന്റെ സഹോദരിയാണ് വിഡിയോ ആദ്യം കണ്ടത്, പിന്നീട് പിതാവിനെ അറിയിച്ചു. വിമാനം തകരുമെന്ന് എനിക്ക് അറിയില്ലായിരുന്നു' ആര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടം ആര്യനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.

സംഭവത്തിന് ശേഷം കുട്ടിക്ക് ആദ്യം സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അപകടത്തിന്റെ ആഘാതം പൂര്‍ണമായും മാറാത്തതിനാല്‍ സ്ഥലത്ത് നിന്ന് മാറി താമസിക്കണമെന്ന് ആര്യന്‍ പറഞ്ഞതായും സഹോദരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com