ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; വിമാനത്തില്‍ പൈലറ്റ് അടക്കം ആറുപേര്‍

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
helicopter crash
ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു (helicopter crash)പ്രതീകാത്മക ചിത്രം
Updated on
1 min read

ഡെറാഡൂണ്‍: ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു (helicopter crash). പൈലറ്റ് അടക്കം ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ കാട്ടില്‍ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ തെറ്റുകയായിരുന്നു. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വഴിതെറ്റിയതെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി (ക്രമസമാധാനപാലനം) ഡോ. വി മുരുകേശന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Top 5 News Today
Donald Trump
Army pilot proposes to girlfriend after passing-out parade
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com