

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തില്‍ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തല്‍. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ഈ മാസം നാലിനാണ് വിമാനം അപകടത്തില്‍ പെട്ടത്.
പൈലറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നിതിനായി കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി. പ്രാഥമിക പരിശോധനാ ഫലത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം, യാത്രാമധ്യേ ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് ശേഷം നിയന്ത്രണം വീണ്ടെടുക്കുകയും ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചില യാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 137 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി സംഭവത്തിന് ശേഷം രണ്ട് ഫ്ലൈറ്റുകളെയും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ എന്നറിയാനുള്ള പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടര്‍ന്നാണ് പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ സാമ്പിള്‍ സ്ഥിരീകരണത്തിനായി ഒരു പ്രത്യേക ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.
അന്വേഷണവും പരിശോധനാ പ്രക്രിയകളും പൂര്‍ത്തിയാകുന്നതുവരെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഉഏഇഅ) രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണങ്ങളുടെയും പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്ന് മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates