മുംബൈ : എയർടെൽ ഉപഭോതാക്കൾക്ക് തിരിച്ചടിയായി പുതുക്കിയ റീചാർജ് നിരക്ക്. ഏറ്റവും ജനപ്രിയമായ പ്ലാനിനാണ് എയർടെൽ വിലകൂട്ടിയത്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന 84 ദിവസത്തെ പ്ലാനിന് നാല്പതു രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 859 രൂപയായിരുന്നു കഴിഞ്ഞ ദിവസംവരെയും എയർടെൽ ഈടാക്കിയിരുന്ന തുകയെങ്കിൽ, ഇനി 899 രൂപ നൽകണം. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിലും മാറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതിയ പ്ലാൻ പ്രകാരം 899 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ദിവസേന 2 ജിബി ഡാറ്റയും പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ദിവസവും 100 എസ്എംഎസ്സുകളും അൺലിമിറ്റഡ് കോളുകളും ഫ്രീ ഹെലോട്യൂണും ലഭ്യമാണ്. ഓരോ 30 ദിവസത്തിലും ഈ ട്യൂൺ മാറ്റാനാവും.
ദിവസേനയുള്ള 2 ജിബി ഡാറ്റ പരിധികഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ്സായി കുറയും. കോളുകൾക്ക് ലോക്കൽ, എസ്ടിഡി റോമിങ് വ്യത്യാസമില്ല. പ്ലാൻ പ്രകാരമുള്ള അൺലിമിറ്റഡ് ഡാറ്റ 5 ജി നെറ്റ്‌വര്‍ക്കുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. അധിക ആനുകൂല്യങ്ങളായി 12 മാസത്തേക്ക് അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ സ്പാം അലേർട്ടുകളും ഉണ്ടായിരിക്കും.
ഗ്ലോബൽ, ഇന്റെനാഷണൽ റോമിങ് പാക്കേജുകളിൽ 2026 ഫെബ്രുവരിയിൽ ഭാരതി എയർടെൽ വിലവർധിപ്പിച്ചിരുന്നു. 4000 രൂപയായിരുന്നു റോമിങ് പാക്കേജിനിപ്പോൾ 4999 രൂപയാണ് വില.
നിലവിൽ 84 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും താഴ്ന്ന നിരക്ക് ഈടാക്കുന്നത് ബിഎസ്എൻഎൽ ആണ്. 500 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ജിയോ പ്ലാനിനു 799 രൂപയും വിഐ പ്ലാനിനു 859 രൂപയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates