സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; വിദേശകാര്യ മന്ത്രാലയം

സൈദ സൈനബ് എന്ന ന​ഗരത്തിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.
Syria
സിറിയയിൽ നിന്നുള്ള കാഴ്ചഎപി
Updated on
1 min read

ന്യൂഡൽഹി: സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർഥാടകരാണ്. സൈദ സൈനബ് എന്ന ന​ഗരത്തിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഒ​ഴി​പ്പി​ച്ച​വ​രെ സു​ര​ക്ഷി​ത​മാ​യി ലെ​ബ​ന​നി​ലേ​ക്ക് എ​ത്തി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ദ​മാ​സ്ക​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി വ​രെ ഇ​വ​രെ അ​നു​ഗ​മി​ച്ചു.

അ​വി​ടെ നി​ന്ന് ലെ​ബ​ന​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ സ്വീ​ക​രി​ച്ച് ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യം നൽകിയെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cough syrups
US deported 1076 Indians in 2026; Ministry of External Affairs says it will cooperate with US to prevent illegal immigration and human trafficking
uae
Giant chemical tank in America ready to explode; 40,000 people evacuated; State of emergency declared following disaster warning
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com