മോദിയുടെ കാൽ തൊട്ടുവണങ്ങി അമേരിക്കൻ ​ഗായിക; അഭിമാന നിമിഷമെന്ന് മേരി മിൽബൻ; വൈറൽ വിഡിയോ

നരേന്ദ്ര മോദിയുടെ കാൽ തൊട്ടുവണങ്ങി അമേരിക്കൻ ​ഗായിക
മോദിയുടെ കാൽ തൊട്ടുവണങ്ങി അമേരിക്കൻ ​ഗായിക/ വിഡിയോ സ്ക്രീൻഷോട്ട്
മോദിയുടെ കാൽ തൊട്ടുവണങ്ങി അമേരിക്കൻ ​ഗായിക/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മേരിക്കയിൽ ഔദ്യോ​ഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ടുവണങ്ങി അമേരിക്കൻ ​ഗായിക മേരി മിൽബൻ. ഇന്ത്യൻ ദേശീയ ​ഗാനം ആലപിച്ച ശേഷം ​ഗായികയെ അഭിനന്ദിക്കുന്ന മോദിയുടെ കാൽ തൊട്ടു വണങ്ങുന്ന മേരി മിൽബനിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻപിൽ ഇന്ത്യയുടെ ദേശീയ ​ഗാനം ആലപിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് മേരി മിൽബൻ പറഞ്ഞു. ഇന്ത്യയെ സ്വന്തം കുടുംബമായാണ് കാണുന്നത്. ഇന്ത്യയിലെ ജനങ്ങളോട് സ്നേഹവും ബഹുമാനവുമാണെന്ന് മോദിയുടെ കാൽതൊട്ടു വണങ്ങിയ ശേഷം അവർ പ്രതികരിച്ചു.

ദേശീയഗാനവും ഓം ജയ് ജഗദീഷ് ഹരേയും പാടി ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് മേരി മില്‍ബന്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് നടന്ന സമാപന പരിപാടിയിൽ അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ സങ്കടിപ്പിച്ച പരിപാടിയിലാണ് സംഭവം. നാല് ദിവസത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് അവസാനിക്കും. ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com