

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തു നിന്നു തന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ 'പരിവര്‍ത്തന്‍ യാത്ര'യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത്ഷാ. വര്‍ഷങ്ങളായി നുഴഞ്ഞുകയറ്റം നടക്കുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും അമിത് ഷാ ആരോപിച്ചു.
ബിജെപി വന്നാല്‍ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കും. എസ്‌ഐആര്‍ വഴി 63.66 ലക്ഷം വോട്ടര്‍മാരെയാണ് ബംഗാളില്‍ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബംഗാളിലുള്ള ഹിന്ദുക്കളായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വര്‍ഗമാണ് ബംഗാള്‍. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നാടുകടത്തുന്ന അസം മോഡല്‍ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പറഞ്ഞു. മാള്‍ഡ ജില്ലയില്‍ പരിവര്‍ത്തന്‍ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു നിതിന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates