'അമിത് ഷാ മറുപടി പറയും, പ്രതിപക്ഷം ശല്യമുണ്ടാക്കരുത്'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം

വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലെറ്റ് ഗണ്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ചത്
amit shah, kiren rijiju
അമിത് ഷാ, കിരണ്‍ റിജിജുFile Photo
Updated on
1 min read

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ പൊലീസ് നടപടിയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിയിലെത്തി മറുപടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.

വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ അമിത് ഷാ തന്നെ സഭയില്‍ വിശദമായ മറുപടി നല്‍കും. എന്നാല്‍ അമിത് ഷായെ പൂര്‍ണമായി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം സംസാരിക്കുമ്പോള്‍ സഭയില്‍ ബഹളംവയ്ക്കാന്‍ പാടില്ലെന്നും റിജിജു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

'ചര്‍ച്ചയും വിശദീകരണവും നല്‍കുമ്പോള്‍ പ്രതിപക്ഷത്തോട് ഒറ്റക്കാര്യമേ പറയാനുള്ളൂ, ആഭ്യന്തര മന്ത്രി സംസാരിക്കുന്നതിനിടെ ശല്യമുണ്ടാക്കരുത്. സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും മറുപടി അവര്‍ കേള്‍ക്കണം. ചര്‍ച്ച ആരംഭിച്ചാല്‍ വാദപ്രതിവാദങ്ങളാകാം' -റിജിജു പറഞ്ഞു.

ജൂണ്‍ 20ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലെറ്റ് ഗണ്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ പൊലീസ് സ്വീകരിച്ച നടപടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധം ശക്തമായതോടെ, സഭാനടപടികള്‍ സ്തംഭിച്ച നിലയിലാണുള്ളത്. വര്‍ഷകാല സമ്മേളനത്തില്‍ ഇതുവരെ അമിത് ഷാ സഭയിലെത്തിയിട്ടില്ല.

amit shah, kiren rijiju
'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'
amit shah, kiren rijiju
'വിദ്യാര്‍ഥികളുടേത് ന്യായമായ ആവശ്യം'; മിന്നല്‍ പ്രതിഷേധത്തില്‍ കാരണം വെളിപ്പെടുത്തി രാഹുലിന്റെ വീഡിയോ സന്ദേശം
amit shah, kiren rijiju
'നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?': ഇ20 പെട്രോൾ വിമർശകർക്കെതിരെ ബിജെപി എംപി
Summary

Amit Shah will speak on students' protest, says government amid Parliament logjam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

amit shah, kiren rijiju
'Amit Shah ordered shooting of students': Rahul Gandhi'
Home Minister Ramesh Chennithala
Opposition Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com