കര്‍ണാടകയില്‍ 'മരണപ്പെട്ട' 8 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവര്‍; എസ്‌ഐആറില്‍ വീണ്ടും വിവാദം

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു
special intensive revision draft tomorrow
special intensive revision draft tomorrowഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

കര്‍ണാടക: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില്‍ മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്‍മാരെ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ച സംഭവം വന്‍ വിവാദത്തിന് വഴിവെച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അല്ലമ ബഗ്വാന്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ജീവിച്ചിരിക്കെത്തന്നെ 'മരണപ്പെട്ടു' എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ മരണപ്പെട്ടതായി കാണിച്ച് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ വോട്ടര്‍മാര്‍ അറിയുന്നത്.

അല്ലമ ബഗ്വാനെ കൂടാതെ മലന്‍ബി ജമാദാര്‍, മുംതാജ് മുല്ല തുടങ്ങി മറ്റ് ഏഴ് വോട്ടര്‍മാരും ഞെട്ടലിലാണ്. എസ്ഐആർ പ്രക്രിയക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ വിഷയം പുറത്തറിയുന്നതും വിവാദമാകുന്നതും.

special intensive revision draft tomorrow
സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

അപേക്ഷകളില്‍ നല്‍കിയിരിക്കുന്ന വോട്ടര്‍മാരുടെ പേരുകള്‍ കൃത്യമാണെങ്കിലും മാതാപിതാക്കളുടെയോ പങ്കാളിയുടെയോ പേരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളില്‍ തെറ്റുകളുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനോ അല്ലെങ്കില്‍ മറ്റൊരാളുടെ പേര് ചേര്‍ക്കുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനോ ഉപയോഗിക്കുന്ന ഫോം7 അപേക്ഷകള്‍ കര്‍ണാടകയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ആരോപണമുണ്ട്.

special intensive revision draft tomorrow
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

സംഭവം വിവാദമായതോടെ വോട്ടര്‍ മരണപ്പെട്ടു എന്ന് കാണിച്ച് നല്‍കുന്ന അപേക്ഷകള്‍ക്കൊപ്പം മരണസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും അല്ലാത്ത പക്ഷം അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് തെറ്റായ രീതിയില്‍ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെ ചേര്‍ക്കുന്നതിനായി ഫോം6 വഴി പ്രത്യേക യജ്ഞം നടത്താനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Summary

An application was submitted in the SIR showing 8 living voters in Karnataka as dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com