മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

'സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം നല്‍കുക നമ്മുടെ ലക്ഷ്യമാണെന്നും പോസ്റ്ററില്‍ പറയുന്നു.
Independence Day poster from the Ministry of Petroleum shows Savarkar's image positioned above Mahatma Gandhi's
പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. 'സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം നല്‍കുക നമ്മുടെ ലക്ഷ്യമാണെന്ന് പോസ്റ്ററില്‍ പറയുന്നു.

'രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം സ്മരിക്കാം. ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കാം. എങ്കില്‍ മാത്രമേ അത് കൂടുതല്‍ കരുത്താര്‍ജിക്കൂ. സ്വാതന്ത്ര്യദിനാശംസകള്‍'- എന്നു പറഞ്ഞാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ പങ്കുവച്ചത്. പോസ്റ്ററില്‍ ഏറ്റവും മുകളിലാണ് സവര്‍ക്കറുടെ ചിത്രം. അതിന് താഴെ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരാണ് ഉള്ളത്.

Independence Day poster from the Ministry of Petroleum shows Savarkar's image positioned above Mahatma Gandhi's
യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി; ദീപാവലി സമ്മാനമായി ജിഎസ്എടി നിരക്കുകള്‍ കുറയ്ക്കും; പ്രധാനമന്ത്രി

പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി മുഴുവന്‍ സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആരായിരുന്നു സവര്‍ക്കറെന്നും കോണ്‍ഗ്രസ് ചോദിച്ചു. ബ്രിട്ടീഷുകാരുടെ പെന്‍ഷന്‍ പറ്റിയ വഞ്ചകനാണെന്നും ഗാന്ധിവധത്തിലെ ഗൂഢാലോചനയില്‍ സവര്‍ക്കറുടെ പങ്കും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എങ്ങനെയാണ് മഹാത്മഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ആര്‍എസ്എസ്സിന് പ്രശംസ

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസ് രൂപീകൃതമായത്. ആര്‍എസ്എസ് എപ്പോഴും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയായി. ഇന്ത്യയുടെ സേവനത്തിനായി സമര്‍പ്പിതമായ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒയാണ്. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ താന്‍ അഭിമാനിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

Independence Day poster from the Ministry of Petroleum shows Savarkar's image positioned above Mahatma Gandhi's
ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

മോദിയുടെ ആര്‍എസഎസ് പ്രശംസയ്‌ക്കെതിരെ സിപിഎം രംഗത്തെത്തി. രക്തസാക്ഷികളെ അപമാനിക്കുന്നതാണ് മോദിയുടെ പ്രസംഗമെന്നും ചരിത്രസന്ദര്‍ഭത്തില്‍ നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സിപിഎം വ്യക്തമാക്കി. ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

Summary

A poster released by the Ministry of Petroleum as part of the Independence Day celebrations features a picture of Savarkar above Mahatma Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com