കോടികൾ മുടക്കിയാൽ കിട്ടുമോ ഈ വൈബ്! കുട്ടിത്താരങ്ങളുടെ ലോകകപ്പ് ആവേശം (വീഡിയോ)

വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

2022 ഫുട്‌ബോള്‍ ലോകകപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകളും നൃത്തവും മറ്റ് പരിപാടികളും പുറത്തിറങ്ങുന്നുണ്ട്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിന്റെ ആവേശത്തിലേക്ക് ഇതാ ശ്രദ്ധേയമായൊരു വീഡിയോ. 

വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.‌ കൊച്ചു കുട്ടികള്‍ ചേര്‍ന്നൊരു ലോകകപ്പ് വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ലോകകപ്പിന് മുന്നോടിയായി കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പരസ്യങ്ങളേക്കാള്‍ മുകളിലാണ് കുട്ടികള്‍ ഇവിടെയൊരുക്കിയിരിക്കുന്ന ഈ വീഡിയോയെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു.

ലോകകപ്പിന്റെ മാതൃകയും താരങ്ങള്‍ ഗ്രൗണ്ടില്‍ ലൈനപ്പ് ചെയ്യുന്നതുമെല്ലാം കുട്ടികളുടെ വീഡിയോയിൽ കാണാം. ഇത്രയും മനോഹരമായി ഫുട്‌ബോള്‍ ആരാധകരുടെ മനസ് കീഴടക്കാന്‍ കോടികള്‍ ചെലവിട്ട് പുറത്തിറക്കുന്ന പരസ്യങ്ങള്‍ക്കാകില്ലെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.  

ആഫ്രിക്കയിലുള്ള കുട്ടികളാണ് വീഡിയോയിലുള്ളതെന്ന് പല ആരാധകരും അഭ്രിപ്രായപ്പെട്ടു. ഫുട്‌ബോള്‍ താരങ്ങളായി വേഷമിട്ട് കുട്ടികള്‍ നടത്തുന്ന നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്. വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com