'തുറക്കുമ്പോള്‍ വിഷ്ണു മന്ത്രം, വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വര്‍ക്ക്, വെള്ളി ക്ഷേത്രം'; അമ്പരപ്പിച്ച് ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്- വീഡിയോ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി ജൂലൈ 12ന് മുംബൈയില്‍ വച്ച് വിവാഹിതനാകും
Anant Ambani and Radhika Merchant
ആനന്ദ് അംബാനിയുടെ രാധികയുടെയും വിവാഹ ക്ഷണക്കത്ത്വീഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി ജൂലൈ 12ന് മുംബൈയില്‍ വച്ച് വിവാഹിതനാകും. രാധിക മര്‍ച്ചന്റ് ആണ് വധു. വിവാഹം ഒരിക്കലും മറക്കാനാവാത്ത ഗംഭീര ചടങ്ങായി മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. അതിനിടെ അതിഥിക്ക് ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും അയച്ച ഗംഭീര ക്ഷണക്കത്ത് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓറഞ്ച് പെട്ടിക്കുള്ളിലാക്കിയാണ് ക്ഷണക്കത്ത് അയച്ചത്. പെട്ടിക്കുള്ളിലെ ക്രമീകരണങ്ങളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചത്. ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് ഇതില്‍ ക്ഷണക്കത്ത് അടക്കം ഒരുക്കിയിരിക്കുന്നത്. കല്യാണം പോലെ തന്നെ കല്യാണക്കുറിയും ആര്‍ക്കും മറക്കാന്‍ കഴിയാത്ത അനുഭവമാക്കാന്‍ വേണ്ടിയാണ് വ്യത്യസ്തമാക്കിയത്.

പെട്ടിക്കുള്ളിലെ വിഷ്ണുവിന്റെ ചിത്രത്തില്‍ വിഷ്ണു ശ്ലോകം ആലേഖനം ചെയ്തിരിക്കുന്ന തരത്തിലാണ് ഗംഭീരമാക്കിയിരിക്കുന്നത്. പെട്ടിക്കുള്ളിലെ മുന്‍ കവറില്‍ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും വാസസ്ഥലമായ വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വര്‍ക്കും ഉണ്ട്. തുറക്കുമ്പോള്‍ പശ്ചാത്തലത്തില്‍ വിഷ്ണു മന്ത്രം മുഴങ്ങുന്ന തരത്തിലാണ് പെട്ടി ഒരുക്കിയിരിക്കുന്നത്.

വിവാഹ ക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു സ്വര്‍ണ്ണ പുസ്തകമാണ് പെട്ടിക്കുള്ളിലെ മറ്റൊരു പ്രത്യേകത. ഗണപതിയുടെയും രാധാ-കൃഷ്ണന്റെയും ചിത്രങ്ങളാല്‍ പുസ്തകം അലങ്കരിച്ചിരിക്കുന്നു. അവയെല്ലാം ഫ്രെയിമുകളായാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ മന്ത്രങ്ങള്‍ പ്രതിധ്വനിക്കുന്ന ഒരു വെള്ളി ക്ഷേത്രവും പുരാതന ക്ഷേത്രത്തിന്റെ പ്രധാന കവാടത്തോട് സാമ്യമുള്ള ഒരു വെള്ളി കാര്‍ഡും ഇതില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വ്യക്തിഗത സ്പര്‍ശം നല്‍കുന്നതിന് ബോക്സിനുള്ളില്‍ അതിഥികള്‍ക്കായി ഒരു കൈയ്യക്ഷര കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മനോഹരമായ ഒരു 'യാത്രാ മന്ദിര്‍' ആണ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മറ്റൊരു അതിശയകരമായ വസ്തു. കല, സംസ്‌കാരം, ആത്മീയത എന്നിവ കൂടിച്ചേര്‍ന്ന എല്ലാം ഈ ബോക്‌സില്‍ ഉണ്ടെന്ന് അതിഥി വീഡിയോയില്‍ പറഞ്ഞു.

Anant Ambani and Radhika Merchant
നീറ്റ്: ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാര്‍; ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com