

ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ പ്രസ്താവനയില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ഗോപാലപുരം കുടുംബത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ. സംസ്ഥാന ജിഡിപിയേക്കാളും കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കുക എന്നതു മാത്രമാണത്. അണ്ണാമലെ ആരോപിച്ചു.
ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവുമെല്ലാം ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നാണ് ആശയങ്ങള്‍ സ്വീകരിച്ചത്. ആ മിഷണറിമാരുടെ ആശയം നിങ്ങളെപ്പോലുള്ള വിഡ്ഡികളെ അവരുടെ ക്ഷുദ്രമായ പ്രത്യയശാസ്ത്രത്തിന്റെ തത്തയാക്കുക എന്നതായിരുന്നു. തമിഴ്‌നാട് ആത്മീയതയുടെ നാടാണ്. മൈക്ക് പിടിച്ച് നിങ്ങളുടെ മോഹഭംഗം പ്രകടിപ്പിക്കുക മാത്രമാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. അണ്ണാമലൈ എക്‌സില്‍ കുറിച്ചു.
സനാതനധര്‍മ്മത്തിനെതിരായ പ്രസ്താവന വിവാദമായതിന് പിന്നാലെ, തന്റെ പരാമര്‍ശത്തിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ പതറില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായ ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്.
പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളായ ഞങ്ങള്‍, സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നും പോരാടും. സനാതന ധര്‍മ്മത്തെ ദ്രാവിഡ ഭൂമിയില്‍ നിന്ന് തടയാനുള്ള നമ്മുടെ ദൃഢനിശ്ചയം അല്‍പ്പം പോലും കുറയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ ഒരു പരിപാടിയില്‍വെച്ച് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
