അഴിമതി ആരോപണം; കര്‍ണാടകയില്‍ വീണ്ടും കരാറുകാരന്റെ ആത്മഹത്യ

സ്മാര്‍ട് സിറ്റി പദ്ധതിക്ക് കീഴില്‍ 16 കോടിയുടെ സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു:  കര്‍ണാടകയില്‍ വീണ്ടും കരാറുകാരന്‍ ആത്മഹത്യ ചെയ്തു. തുംകുരു ജില്ലയിലെ അന്‍പതുകാരനായ ടിഎന്‍ പ്രസാദാണ് മരിച്ചത്
സ്മാര്‍ട് സിറ്റി പദ്ധതിക്ക് കീഴില്‍ 16 കോടിയുടെ സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കാത്തതില്‍ പ്രസാദ് വിഷാദത്തിലായിരുന്നുവെന്നും വായ്പാ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.  പ്രസാദ് വന്‍തുക വായ്പയെടുത്തിട്ടുണ്ടെന്ന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബല്‍റാം പറഞ്ഞു. കടം വീട്ടാന്‍ അഞ്ച് മാസം മുന്‍പ് വീട് വിറ്റിരുന്നു. ബില്ലുകള്‍ ക്ലിയറന്‍സ് ചെയ്യേണ്ടതുണ്ടായിരുന്നു. 

ഈ വര്‍ഷം ഏപ്രിലില്‍, ബില്ലുകള്‍ മാറാന്‍ മന്ത്രി കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ആരോപണ വിധേയനായ കര്‍ണാടക ഗ്രാമ വികസനമന്ത്രി കെഎസ് ഈശ്വരപ്പ രാജി വച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com