കൂട്ടുകാരന് നല്‍കിയ വളര്‍ത്തുനായ ഉപേക്ഷിച്ച നിലയില്‍, തിരികെ വീട്ടില്‍ എത്തിച്ചു, ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം; 22 കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് 22കാരന് നേരെ നിറയൊഴിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പട്‌ന: വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് 22കാരന് നേരെ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിഹാറിലെ ഔറംഗബാദില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. 22 വയസുള്ള രാജുവാണ് ചികിത്സയില്‍ കഴിയുന്നത്. സുധീര്‍കുമാര്‍, റോഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജുവിന് നേരെ നിറയൊഴിച്ചത്. വളര്‍ത്തുനായയെ കൈമാറാന്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

രാജു വളര്‍ത്തുനായയെ ഒരു കൂട്ടുകാരന് കൈമാറി. പിന്നീട് വളര്‍ത്തുനായയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഇത് ശ്രദ്ധയില്‍പ്പെട്ട സുധീര്‍, രാജുവിന്റെ വീട്ടില്‍ ചെന്ന് വളര്‍ത്തുനായയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വളര്‍ത്തുനായയെ തിരികെ നല്‍കാന്‍ രാജു തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സുധീര്‍ കൈവശം ഉണ്ടായിരുന്ന തോക്ക് എടുത്ത് രാജുവിന് നേരെ നിറയൊഴിക്കുകയായിരുന്നു. സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com