ശ്രീനഗർ: ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീർ സന്ദർശിക്കാൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. തിങ്കളാഴ്ച ജമ്മുവിലെത്തുന്ന കരസേനാ മേധാവി കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തും.
മേഖലയിൽ സമീപകാലത്ത് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പദ്ധതികൾ സേനാ മേധാവി ചർച്ച ചെയ്യും. പ്രതിരോധ മേഖലയിലെ വിദഗ്ധരും ചർച്ചയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. നിയന്ത്രണ രേഖയിലെ കടന്നുകയറ്റം പൂർണമായും ഇല്ലാതാക്കാൻ കൂടുതൽ സേനാവിന്യാസം നടത്തിയേക്കും. വനമേഖലയിൽ ഉൾപ്പെടെ ഏറ്റുമുട്ടൽ നടത്താൻ പരിശീലനം ലഭിച്ച സൈനികരെ ഇവിടെ വിന്യസിക്കാനും തയാറെടുപ്പു നടത്തുന്നതായാണ് സൂചന.
വ്യാഴാഴ്ച രജൗറിയിൽ സേനയുടെ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ ബാരമുള്ളയിലും ആക്രമണം നടന്നിരുന്നു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടെ ജമ്മുകശ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമർശനം ഉയർത്തുകയാണ്.
രജൗറി, പൂഞ്ച് മേഖലകളിൽ ഭീകരാക്രമണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ 35 സൈനികരാണ് ഈ മേഖലയിൽ വീരമൃത്യു വരിച്ചത്. ഇവരിൽ 3 ഓഫിസർമാരും ഉൾപ്പെടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates