പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചോദിച്ചിട്ട് ബീഡി തന്നില്ല; അച്ഛനെ 30കാരന്‍ കുത്തിക്കൊന്നു

അസമില്‍ 50 വയസ്സുകാരനെ മകന്‍ കുത്തിക്കൊന്നു
Published on

ഗുവാഹത്തി: അസമില്‍ 50 വയസ്സുകാരനെ മകന്‍ കുത്തിക്കൊന്നു. ബീഡി നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ബാര്‍പേട്ട ജില്ലയിലാണ് സംഭവം. 50 വയസ്സുള്ള ലാല്‍മിയയാണ് കൊല്ലപ്പെട്ടത്. പ്രതി 30 വയസ്സുള്ള സാംസുള്‍ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു.

മകന്‍ ലാല്‍മിയയോട് ഒരു ബീഡി ചോദിച്ചു. വീണ്ടും ചോദിച്ചപ്പോള്‍ ലാല്‍മിയ നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതനായ മകന്‍ അച്ഛനുമായി അടിപിടി കൂടി. തുടര്‍ന്ന് ദേഷ്യത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സാംസുള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com