ലഖ്‌നൗ: ആംബുലന്‍സില്‍ വച്ച് പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല്‍ വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.
ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വര്‍ക്കര്‍ വേദനസംഹാരി ഇന്‍ജക്ഷന്‍ നല്‍കുകയും പ്രസവം നടത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പരിഭ്രാന്തരായ ആരോഗ്യപ്രവര്‍ത്തകര്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ തല ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ആശാവര്‍ക്കര്‍ക്കെതിരെയും ആംബുലന്‍സില്‍ ഉള്ളവര്‍ക്കെതിരെയും കേസ് എടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates