'അഹം ബാംസുരി സ്വരാജ്....';അമ്മയുടെ പാതയില്‍ സുഷമ സ്വരാജിന്റെ മകള്‍, സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ

സുഷമ സ്വരാജ് ആദ്യമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തതും സംസ്‌കൃതത്തിലായിരുന്നു
Bansuri Swaraj
ബാംസുരി സ്വരാജ് സത്യപ്രതിജ്ഞ ചെയ്യുന്നുഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളും ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ ബാംസുരി സ്വരാജ് തിങ്കളാഴ്ച ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബാംസുരി സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തിലാണ്.

സുഷമ സ്വരാജ് ആദ്യമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തതും സംസ്‌കൃതത്തിലായിരുന്നു. പതിനാറാം ലോക്‌സഭയിലേയ്ക്കാണ് അന്ന് സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ അതേ പാതയിലാണ് ഇത്തവണ മകളും സത്യപ്രതിജ്ഞ ചെയ്തതെന്നാണ് സാമൂഹികമാധ്യമങ്ങള്‍ പറയുന്നത്.

സത്യപ്രതിജ്ഞയുടെ വീഡിയോയും ബാംസുരി സ്വരാജ്എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയായി 18ാം ലോക്‌സഭയുടെ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ബഹുമതി ഇന്ന് എനിക്ക് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുള്ള നേതൃത്വത്തിന് കീഴില്‍, അത് നിറവേറ്റാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും വീഡിയോക്കൊപ്പം അവര്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Bansuri Swaraj
കെജരിവാളിന് നിർണായകം; ജാമ്യം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ വിധി

ന്യൂഡല്‍ഹി ലോക്‌സഭാ സീറ്റില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) സോമനാഥ് ഭാരതിയെ പരാജയപ്പെടുത്തിയാണ് ബാംസുരി സ്വരാജ് ലോക്‌സഭയിലെത്തിയിരിക്കുന്നത്. 53,185 വോട്ടുകള്‍ ലഭിച്ചു. സോമനാഥ് ഭാരതി 3,74,815 വോട്ടുകള്‍ നേടി. 78,370 മാര്‍ജിനിലാണ് ബാംസുരി സ്വരാജ് എഎപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com