ബംഗലൂരു : കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെയാണ് ബിജെപി നേതൃത്വം പരിഗണിക്കുന്നതെന്ന് വാര്‍ത്തകള്‍. ആര്‍ അശോക്, ഗോവിന്ദ് കജ്രോള്‍, ബി ശ്രീരാമുലു എന്നിവരെയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അശോക് വൊക്കലിഗ സമുദായത്തില്‍ നിന്നും ഗോവിന്ദ് കജ്രോള്‍ പട്ടികജാതി വിബാഗത്തില്‍ നിന്നും ശ്രീരാമുലു പട്ടിക വര്‍ഗ വിഭാഗത്തിലും പെട്ട നേതാക്കളാണ്. അതേസമയം ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുകയെന്ന് അശോക് പ്രതികരിച്ചു.
അതേസമയം കര്‍ണാടകയുടെ 23-ാമത്തെ മുഖ്യമന്ത്രിയി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്ത ബസവരാജ് ബൊമ്മെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. നിയമസഭാ രംഗത്തും ഭരണരംഗത്തും വളരെ അനുഭവസമ്പത്തുള്ള ബസവരാജിന് സംസ്ഥാത്ത് മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണ് ബസവരാജ് ബൊമ്മെ. ജനതാദള്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് ആര്‍ ബൊമ്മെയുടെ മകനാണ്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങി നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. എന്നാല്‍ സ്ഥാനമൊഴിഞ്ഞ യെഡിയൂരപ്പയുടെ പിന്തുണയാണ് ബസവരാജിന് തുണയായത്.
Congratulations to Shri @BSBommai Ji on taking oath as Karnataka’s CM. He brings with him rich legislative and administrative experience. I am confident he will build on the exceptional work done by our Government in the state. Best wishes for a fruitful tenure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates