

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ആദ്യ മണിക്കൂറുകളിലെ സൂചനകൾ പ്രകാരം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും നൂറിലധികം സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. വിവിധ ചാനലുകൾ പുറത്തുവിടുന്ന കണക്കുകളിൽ ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സീ 24 ഘണ്ടയുടെ കണക്കനുസരിച്ച് ടിഎംസി 110 സീറ്റുകളിലും ബിജെപി 100 സീറ്റുകളിലും മുന്നിലാണ്. അതേസമയം ടിവി9 ബംഗ്ല ബിജെപിക്ക് 105 സീറ്റുകളിലും ടിഎംസിക്ക് 101 സീറ്റുകളിലുമാണ് മുൻതൂക്കം നൽകുന്നത്.
ശ്രദ്ധേയമായ മുന്നേറ്റങ്ങൾ:
ആസൻസോൾ ദക്ഷിണിൽ ബിജെപിയുടെ അഗ്നിമിത്ര പോളും സൂരിയിൽ ബിജെപി സ്ഥാനാർത്ഥി ജഗന്നാഥ് ചതോപാധ്യായയും മുന്നിട്ടുനിൽക്കുന്നു. അതേസമയം ഹൂഗ്ലിയിലെ ജംഗിപാറ മണ്ഡലത്തിൽ മമത സർക്കാരിലെ മന്ത്രി സ്നേഹാശിഷ് ചക്രവർത്തിയാണ് മുന്നിലുള്ളത്.
രാവിലെ 8 മണിക്ക് തപാൽ വോട്ടുകളോടെ ആരംഭിച്ച വോട്ടെണ്ണലിൽ 8.30-ഓടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങി. 293 മണ്ഡലങ്ങളിലും പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ മാത്രമേ കൃത്യമായ ഭൂരിപക്ഷം ആർക്കെന്ന് വ്യക്തമാവുകയുള്ളൂ. ബംഗാളിൽ നാലാം തവണയും ഭരണം പിടിക്കാൻ മമത ബാനർജി ശ്രമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് സംഘർഷ സാധ്യത ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിജയറാലികൾക്ക് സംസ്ഥാനത്തുടനീളം വിലക്ക് ഏർപ്പെടുത്തിയതായി സ്പെഷ്യൽ ഒബ്‌സർവർ സുബ്രത ഗുപ്ത അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണ്ണായകമായ പോരാട്ടമാണ്. നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ തവണ നേരിട്ട തിരിച്ചടികളിൽ നിന്ന് കരകയറാനാണ് ഇടതുമുന്നണിയുടെയും കോൺഗ്രസിൻറെയും ശ്രമം. എക്സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു.
English Summary: Early trends from multiple television networks on Monday indicated the opposition BJP edging ahead as counting of votes for the West Bengal Assembly elections got underway across centres in the state.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates