ബംഗളുരു: ജന്മദിനാഘോഷപരിപാടിയ്ക്കിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചുകളയേണ്ടി വന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ ഒരാളാണ് കൈയില്‍ ലഹരിനിറച്ച സിറിഞ്ച് കുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം കൈയിലെ വീക്കത്തെ തുടര്‍ന്നാണ് കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജന്മദിനാഘോഷത്തിനിടെ ചിലര്‍ നിര്‍ബന്ധപൂര്‍വം മകന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നെന്ന് പിതാവ് ആരോപിക്കുന്നു. ആഘോഷപരിപാടികളില്‍ പങ്കെടുത്ത് നാല് ദിവസത്തിന് ശേഷമാണ് കൈ വല്ലാതെ വീങ്ങിയത്. തുടര്‍ന്ന് ഇവര്‍ 17കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം ശരീരത്തിലുള്ളതിനാല്‍ കൈ മുറിച്ചുകളയണണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകായിരുന്നു.
ബംഗളുരൂവിലെ ചാമരാജ്‌പേട്ടിലായിരുന്നു ജന്മദിനാഘോഷ പരിപാടി നടന്നത്. പരിപാടിക്കിടെ വോളിബോള്‍ പരിശീലകനായ ആളാണ് ചില ഗുളികകള്‍ പൊടിച്ച് ചേര്‍ത്ത മിശ്രിതം ശരീരത്തില്‍ കുത്തിവയ്ചതെന്ന് 17 കാരന്‍ പറയുന്നു. കൈയിലെ വീക്കത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലത്തിച്ചത്. എന്നാല്‍ കൈമുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates