

ബംഗളൂരു: തീവ്രവാദകേസില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ അനധികൃതമായി സഹായം നല്‍കിയെന്ന സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ് (എന്‍ഐഎ) നടപടി. ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്ന് ആരോപണത്തില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.
തടിയന്റവിട നസീറിനെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ പ്രതിയായി ഒളിവില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ മാതാവ് അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തെരച്ചിലിനും അന്വേഷണത്തിനും ഒടുവിലാണ് നടപടി.
തടവുകാര്‍ക്ക് വേണ്ടി ഡോ. നാഗരാജ് ജയിലിലേക്ക് മൊബൈല്‍ ഫോണുകള്‍ ജയിലില്‍ എത്തിച്ചു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. തടിയന്റവിട നസീറിനും ഇത്തരത്തില്‍ നാഗരാജ് സഹായം ചെയ്തിരുന്നു എന്നാണ് വിലയിരുത്തല്‍. എഎസ്ഐ ചാന്‍ പാഷ നസീറിനെ കോടതികളില്‍ എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തല്‍. ജയിലില്‍ പണം എത്തിച്ചു നല്‍കി എന്നാണ് അനീസ ഫാത്തിമയ്ക്ക് എതിരായ ആരോപണം. പിടിയിലായവരുടെ വീടുകളില്‍ ഉള്‍പ്പെടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, രേഖകള്‍ എന്നിവ പിടിച്ചെടുത്തതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
NIA arrested three suspects, including a prison psychiatrist and a policeman in Bengaluru Karnataka, in connection with the 2023 Lashkar-e-Taiba terror group’s prison radicalisation case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates