രാഹുല്‍ ഗാന്ധി ബിന്‍ലാദനെ പോലെ താടിവളര്‍ത്തുന്നു; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പ്രസംഗത്തിനിടെ രാഹുല്‍ വെറും ശിശുവാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

പട്‌ന:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകര നേതാവ് ഒസാമ ബിന്‍ലാദനുമായി താരതമ്യം ചെയ്ത്  ബിജെപി ബിഹാര്‍ അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. ബിന്‍ലാദനെ പോലെ താടിവളര്‍ത്തുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ മോദിയെപ്പോലെ പ്രധാനമന്ത്രിയാകുമെന്നാണ് അദ്ദേഹം കരുതന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. അരാരിയിലെ ഒരു പൊതുയോഗത്തിലായിരുന്നു സാമ്രാട്ടിന്റെ വിവാദ പരാമര്‍ശം.

പ്രസംഗത്തിനിടെ രാഹുല്‍ വെറും ശിശുവാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. അന്‍പത് വയസുള്ള രാഹുലിന് അതിന്റെതായ ബുദ്ധിയില്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും രാഷ്ട്രീയം കുട്ടിക്കളിയാണെന്നും സാമ്രാട്ട് കൂട്ടിച്ചേര്‍ത്തു. 

പ്രസംഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും രൂക്ഷവിമര്‍ശനം നടത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാത്ത പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ അദ്ദേഹം നിതീഷ് കുമാറിന്റെ അവസ്ഥ ഗജിനി സിനിമയിലെ അമീര്‍ഖാന്റെ മാനസികനില പോലെയാണെന്നും കുറ്റപ്പെടുത്തി. ബിഹാറില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ലൗജിഹാദിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഗോവധം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER