നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
Bihar CM Nitish Kumar takes oath as Rajya Sabha member
Bihar CM Nitish Kumar takes oath as Rajya Sabha member
Updated on
1 min read

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

Bihar CM Nitish Kumar takes oath as Rajya Sabha member
നിതീഷ് കുമാര്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പുതിയ മുഖ്യമന്ത്രി ആര്?

കേന്ദ്രമന്ത്രി ജെ പി നദ്ദ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂര്‍, നിയമ-നീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു നേതാവും പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാര്‍ ഝാ, രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. ഹിന്ദിയില്‍ ആയിരുന്നു നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്സില്‍ പങ്കുവെച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്തെ കുറിച്ചു അനുസ്മരിച്ചു.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ നിതീഷ് കുമാര്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ പുതിയ ചുവട് മാറ്റത്തോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ അധികാരമേല്‍ക്കും. ഏപ്രില്‍ 14 ന് ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് അദ്ദേഹം സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം രാജിവച്ചിരുന്നു. മാര്‍ച്ച് 16 ന് ആണ് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

Summary

Bihar CM Nitish Kumar takes oath as Rajya Sabha member.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com