പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പോസ്റ്ററുകളില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒഴിവാക്കി ബിജെപി. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാത്രമാണ് പുതിയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. നിതീഷിന്റെ പ്രതിച്ഛായ ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദിയുടെ രണ്ടാംഘട്ട പ്രചാരണം 28ന് നടക്കാനിരിക്കെയാണ് പോസ്റ്ററുകളില്‍ നിന്ന് നിതീഷ് കുമാറിനെ നീക്കിയത്. പോസ്റ്ററുകളില്‍ എന്‍ഡിഎ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പട്‌ന, ദര്‍ഭംഗ, മുസാഫര്‍പൂര്‍ എന്നിവിടങ്ങളിലാണ് മോദിയുടെ റാലി.
എന്നാല്‍ ജെഡിയുവിന്റെ പ്രചാരണപോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദിയുടെ ചിത്രങ്ങളും ഉണ്ട്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ടവോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ മികവ് അവകാശപ്പെട്ട് കളത്തിലിറങ്ങിയ നിതീഷിന് ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റ തൊഴിലാളികളോട് കണ്ണടച്ചത്, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളിലടക്കമുള്ള ഭരണവിരുദ്ധ വികാരം പ്രചാരണരംഗത്ത് തന്നെ പ്രതിഫലിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates