

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍. ഭൂരിഭാഗം എക്‌സിറ്റുപോളുകളും എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്‍ഡിഎ 133 മുതല്‍ 159 വരെ സീറ്റുകള്‍ നേടുമ്പോള്‍ ഇന്ത്യാസഖ്യത്തിന് 101 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പറയുന്നത്. മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റ് നേടും. മാട്രിസ് ഐഎഎന്‍സ് എക്‌സിറ്റ്‌പോളില്‍ 167 സീറ്റുവരെ എന്‍ഡിഎ നേടുമ്പോള്‍ 90 സീറ്റുകള്‍ വരെ ഇന്ത്യാസഖ്യത്തിന് ലഭിക്കുമെന്നാണ് പറയുന്നത്
പീപ്പിള്‍ ഇന്‍സൈറ്റ് എക്‌സിറ്റ് പോളിലെ പ്രവചന പ്രകാരം എന്‍ഡിഎ 133 മുതല്‍ 148 വരെ സീറ്റുകള്‍ നേടും. ഇന്ത്യാ സഖ്യം 87-102 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 3 മുതല്‍ 6 വരെ സീറ്റ് നേടും. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 160 വരെ സീറ്റുകള്‍ നേടും. ഇന്ത്യാസഖ്യത്തിന് 91 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ എട്ടുവരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ടമായ ഇന്ന് 67 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ 6ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്.
കഴിഞ്ഞ തവണ ആര്‍ജെഡി 75 സീറ്റുകളിലും ബിജെപി 74 സീറ്റുകളിലും ജെഡിയും 43 സീറ്റുകളിലും വിജയം നേടിയിരുന്നു. എന്‍ഡിഎ 125 സീറ്റു നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്. എന്‍ഡിഎയില്‍ ജനതാദള്‍ (യു), ബിജെപി, എല്‍ജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക് മോര്‍ച്ച കക്ഷികളാണുള്ളത്. ആര്‍ജെഡി നയിക്കുന്ന ഇന്ത്യാസഖ്യത്തില്‍ കോണ്‍ഗ്രസ്, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സിപിഐ എംഎല്‍, സിപിഐ, സിപിഎം കക്ഷികളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനാരോഗ്യം വകവയ്ക്കാതെ 84 തിരഞ്ഞെടുപ്പു റാലികളില്‍ പ്രസംഗിച്ചു. ഇന്ത്യാസഖ്യത്തിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ദിവസവും പതിനഞ്ചിലേറെ റാലികളിലാണു പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates