

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഇന്ത്യസഖ്യത്തിലെ എല്ലാ കക്ഷികളും ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീഷിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ തമ്മില്‍ ഭിന്നതയുണ്ടെങ്കിലും പ്രകടപത്രിക പ്രകാശനത്തില്‍ എല്ലാവരും പങ്കെടുക്കുന്നത് മുന്നണിക്ക് ഊര്‍ജമേകും. അതേസമയം, പ്രകടനപത്രിക പ്രകാശനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ബിഹാറിലെത്തുന്ന രാഹുല്‍ നാളെ മുസാഫര്‍പൂരിലും ദര്‍ഭംഗയിലും നടക്കുന്ന പൊതുറാലിയില്‍ പങ്കെടുക്കും.
അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ചു വര്‍ഷത്തെ പദ്ധതിയുടെ രൂപരേഖ പ്രകടന പത്രികയില്‍ അവതരിപ്പിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം, വിദ്യാഭ്യാസം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു, എന്നാല്‍ എന്‍.ഡി.എയുടെ കാര്യമോ? അവര്‍ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല, ബിഹാറിന്റെ വികസനത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചിട്ടില്ല.'എന്‍.ഡി.എ. നെഗറ്റീവായ കാര്യങ്ങള്‍ മാത്രം പറയുന്നു' - തേജസ്വി യാദവ് പറഞ്ഞു.
ഈ നശിച്ച സര്‍ക്കാരിനെ മാറ്റാന്‍ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ വഖഫ് നിയമഭേദഗതി റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി ബിഹാറില്‍ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates