വൈദ്യുതി ലൈനില്‍ കുടുങ്ങി മരണവെപ്രാളത്തില്‍ പക്ഷി; ഹെലികോപ്റ്ററില്‍ എത്തി രക്ഷാപ്രവര്‍ത്തനം- വീഡിയോ 

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
വൈദ്യുതി ലൈനില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കുന്നു
വൈദ്യുതി ലൈനില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കുന്നു
Updated on
1 min read

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ മരിക്കാന്‍ ഇടയാക്കിയ ഹെലികോപ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് എവിടെയും. സാങ്കേതിക തകരാറാണോ, മോശം കാലാവസ്ഥയാണോ തുടങ്ങി അപകടത്തിന്റെ വിവിധ കാരണങ്ങള്‍ തേടി കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. അതിനിടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ വൈദ്യുതി ലൈന്‍ കമ്പിയില്‍ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വൈദ്യുതി ലൈന്‍ കമ്പിയില്‍ കുടുങ്ങി കിടക്കുകയാണ് ഒരു പക്ഷി. മരണവെപ്രാളത്തില്‍ പക്ഷി ചിറകിട്ട് അടിക്കുന്നുണ്ട്. ഹെലികോപ്റ്ററില്‍ എത്തിയ രക്ഷാപ്രവര്‍ത്തകന്‍ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് പക്ഷിയെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 24092026
rahul gandhi
bjp
Cockroach Janta Party's Abhijeet Dipke (C), Saurav Das, (L), and Ashuthosh Ranka held a press conference in New Delhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com