ചോദ്യം ചോദിക്കുന്നവരെ രാജ്യവിരുദ്ധരാക്കാന്‍ ശ്രമമെന്ന് അണ്ണാമലൈ; ഇരട്ടത്താപ്പെന്ന് ബിജെപി

ബിജെപിയില്‍ ആയിരുന്നപ്പോള്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തെ അനുകൂലിച്ച അണ്ണാമലൈ പാര്‍ട്ടി വിട്ടപ്പോള്‍ അഭിപ്രായം മാറ്റിയെന്ന് വിമര്‍ശനം
 കെ അണ്ണാമലൈ
കെ അണ്ണാമലൈ
Updated on: 
1 min read

ന്യൂഡല്‍ഹി: മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് എതിരെ 'ഇരട്ടത്താപ്പ്' ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപിയില്‍ ആയിരുന്നപ്പോള്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തെ അനുകൂലിച്ച് സംസാരിച്ച അണ്ണാമലൈ പാര്‍ട്ടി മാറിയപ്പോള്‍ തീരുമാനം മാറ്റിയെന്നും ഇത് ഇരട്ടാത്താപ്പാണെന്നും ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി 2026 മേയില്‍ നടന്ന സംവാദത്തിലും അണ്ണാമലൈ എസ്‌ഐആറിനെ ന്യായീകരിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ബിജെപി വിട്ട അണ്ണാമലൈ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണെന്നും നാരായണന്‍ ചൂണ്ടിക്കാട്ടി.

 കെ അണ്ണാമലൈ
ടൈഗറിനെ കൊല്ലാന്‍ ശ്രമിച്ചവര്‍ രണ്‍വീറിനെയും ലക്ഷ്യമിട്ടു?; ബാന്ദ്രയിലെ വസതി നിരീക്ഷിച്ചു; റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ക്രോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും ദില്ലി പോലീസിനെയും അണ്ണാമലൈ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയത്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടക്കാം അല്ലെങ്കില്‍ ദേശവിരുദ്ധരെന്നോ വിദേശ ഏജന്റുമാരെന്നോ മുദ്രകുത്താം എന്ന് ബുധനാഴ്ച്ച എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പില്‍ അണ്ണാമലൈ ആരോപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവര്‍ ഏഴ് ദിവസത്തെ കസ്റ്റഡിക്കു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 കെ അണ്ണാമലൈ
ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

സിജെപി സമരരീതികളോട് തനിക്ക് യോജിപ്പില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രകിയയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. എന്നാല്‍, ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അണ്ണാമലൈ മനസ്സിലാക്കണമെന്നും ഡല്‍ഹി പോലീസിനെതിരെയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ അപലപിച്ചുകൊണ്ട് നാരായണന്‍ തിരുപ്പതി മറുപടി നല്‍കി. അണ്ണാമലൈയുടെ നിലപാടുകളില്‍ സ്ഥിരതയില്ലെന്നും നിയമലംഘനങ്ങളെ അദ്ദേഹം അവഗണിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

Summary

BJP accuses Annamalai of 'double standards' in SIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com