'രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗിക്കരുത്', സ്വപ്‌നത്തില്‍ മോദിയോട് അമ്മ; എഐ വിഡിയോയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി

സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്‍പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.
Narendra modi Ai Vedio
പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തില്‍ നിന്ന്/Narendra modi
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം. പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

Narendra modi Ai Vedio
'ഡല്‍ഹിയിലെ ഉന്നതര്‍ക്ക് വേണ്ടി മാത്രം നയം നടപ്പിലാക്കാന്‍ കഴിയില്ല; പടക്ക നിരോധനം രാജ്യത്തുടനീളം നടപ്പാക്കണം'

സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്‍പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഈ നിലയിലേക്ക് തരംതാഴ്‌ന്നോയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു.

Narendra modi Ai Vedio
വിമാനം പറന്നുയരുന്നതിനിടെ മുന്‍ ചക്രം ഊരിത്തെറിച്ചു; മുംബൈയില്‍ അടിയന്തരലാന്‍ഡിങ്; ഒഴിവായത് വന്‍ അപകടം

അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.

Summary

BJP criticizes Congress`s AI video featuring PM Modi and his late mother, alleging disrespect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com