കശ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

കശ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. കുൽ​ഗാം ജില്ലയിലാണ് സംഭവം. ഹോംഷാലിബാഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ദർ ആണ് മരിച്ചത്. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള ബ്രസ്‌ലൂ ജാഗിർ ഗ്രാമത്തിൽ വച്ചാണ് ഭീകരർ അദ്ദേഹത്തിനു നേരെ വെടിവെച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തെ കശ്മീർ ബിജെപി ഘടകം അപലപിച്ചു.  ഭീരുത്വം നിറഞ്ഞതും നാണംകെട്ടതുമായ നടപടിയാണ് ഭീകരരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ബിജെപി കുറ്റപ്പെടുത്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

ഓഗസ്റ്റിൽ ഭീകരർ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ദർ. ഓഗസ്റ്റ് ഒമ്പതിന് ബിജെപി കിസാൻ മോർച്ച പ്രസിഡന്റും സർപഞ്ചുമായ ഗുലാം റസൂൽ ദറിനെയും ഭാര്യ ജോഹറ ബാനുവിനെയും ഭീകരർ വധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER