ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരി; വിഷപ്പാമ്പുകളെപ്പോലെ, വോട്ടിന് പണം തന്നാല്‍ വാങ്ങണം: മമത ബാനര്‍ജി

ബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫയല്‍ ഫോട്ടോ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫയല്‍ ഫോട്ടോ
Updated on
1 min read

പുരുലിയ: ബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപി. അവര്‍ വിഷപ്പാമ്പുകളെ പോലെയാണ്. അത് നിങ്ങളെ ഒറ്റ കടികൊണ്ട് അവസാനിപ്പിക്കുയും വഴിയില്‍ വരുന്നവരെയെല്ലാം വിഴുങ്ങുകയും ചെയ്യും- മമത പറഞ്ഞു. പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ബിജെപിക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തിയത്. 

ബംഗാളി ഭാഷാ പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനം എന്നറിയപ്പെടുന്ന ജില്ലയാണ് പുരുലിയ. ഇവിടുത്തെ ജനങ്ങള്‍ പുറത്തുനിന്നുള്ളവരെ ഒരിക്കലും അംഗീകരിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. 'നിങ്ങളുടെ വോട്ടിന് വേണ്ടി ബിജെപി വരുമ്പോള്‍ അവരെ ചവിട്ടി പുറത്താക്കണം'- മമത പറഞ്ഞു. 

'തങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയാണ് ബിജെപി നേതാക്കള്‍ക്ക് തങ്ങള്‍ ഭക്ഷണം നല്‍കിയതെന്ന് ഒരു ദലിത് കുടുംബം എന്നോട് പറഞ്ഞു. ഇതെുപോലെ എന്തെങ്കിലും കാണുന്നെങ്കില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കുടുംബങ്ങള്‍ക്ക് പണം നല്‍കും. വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് വാങ്ങണം'- മമത പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com