'ജാലവിദ്യക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു; നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ല'; രാഹുല്‍ മാപ്പുപറയണമെന്ന് രാജ്‌നാഥ് സിങ്

എല്ലാവര്‍ക്കും ഈ മജീഷ്യന്‍ - ബിസിനസ്മാന്‍ പങ്കാളിത്തത്തെക്കുറിച്ച് അറിയാം. ഓപ്പറേഷന്‍ സിന്ദൂറിന്റെയും ഓപ്പറേഷന്‍ ബാലാകോട്ടിന്റെയും ജാലവിദ്യക്കാരന്‍ ഇപ്പോള്‍ പിടിക്കപ്പെട്ടു കഴിഞ്ഞു
rajnath sing
രാജ്‌നാഥ് സിങ്
Updated on
1 min read

ന്യൂഡല്‍ഹി: വനിതാ സംവരണഭേദഗതില്‍ ബില്ലില്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പരാമര്‍ശത്തെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല വിലക്കി. രാഹുലിന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററിയെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

rajnath sing
'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രധാനമന്ത്രിയെ രാഹുല്‍ ജാലവിദ്യക്കാരന്‍ എന്നുവിളിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം. എല്ലാവര്‍ക്കും ഈ മജീഷ്യന്‍ - ബിസിനസ്മാന്‍ പങ്കാളിത്തത്തെക്കുറിച്ച് അറിയാം. ഓപ്പറേഷന്‍ സിന്ദൂറിന്റെയും ഓപ്പറേഷന്‍ ബാലാകോട്ടിന്റെയും ജാലവിദ്യക്കാരന്‍ ഇപ്പോള്‍ പിടിക്കപ്പെട്ടു കഴിഞ്ഞു'' ആരുടെയും പേരെടുത്തു പറയാതെ രാഹുല്‍ പറഞ്ഞു.

rajnath sing
ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

'നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ലെന്നും' രാഹുല്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ രാഹുല്‍ അധിക്ഷേപിച്ചെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മോദിയെ ജാലവിദ്യക്കാരനെന്ന് വിളിച്ച് രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുകയാണ് രാഹുല്‍ ചെയ്തത്. പിന്നാക്കക്കാരെ ഒഴിവാക്കാന്‍ ശ്രമിച്ചെന്ന രാഹുലിന്റെ വാദം അംഗീകരിക്കാനാകില്ല. പ്രധാനമന്ത്രി മോദി ഒബിസിക്കാരനാണെന്ന് എന്‍ഡിഎ എംപിമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇത് വനിതാ ബില്‍ അല്ലെന്നും, വനിതകളെ ശാക്തീകരിക്കുന്നതായി ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് അട്ടിമറിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്നും രാഹുല്‍ ആരോപിച്ചു. വനിത സംവരണ ഭേദഗതി ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

'ഈ ബില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തിനായി സ്ത്രീകളെ മറയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷം ഒറ്റെക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ അവതരിപ്പിച്ചതാണ് യഥാര്‍ഥ വനിതാ ബില്‍. ഒബിസി- ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കനാണ് മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജുഡീഷ്യറി അടക്കം ഒരിടത്തും പിന്നാക്ക സാന്നിധ്യമില്ല. പിന്നാക്ക വിഭാഗത്തെ മറികടന്ന് അധികാരം പിടിക്കാന്‍ നീക്കം. ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

Summary

BJP seeks apology from Rahul Gandhi over controversial comments against PM Modi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com