ഡല്‍ഹിയില്‍ താമരക്കാറ്റ്, ലീഡില്‍ ബിജെപി കുതിപ്പ്; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് ലീഡ് ചെയ്യുന്നത്
kejriwal
കെജരിവാളും മനീഷ് സിസോദിയയും ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ ബിജെപിയുടെ മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ബിജെപിയും എഎപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് എഎപിയും ബിജെപിയുമായി ലീഡ് നില മാറിമറിഞ്ഞു. പിന്നീട് ബിജെപി ലീഡ് നിലനിര്‍ത്തുകയായിരുന്നു.

എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് ലീഡ് ചെയ്യുന്നത്. മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് മുന്‍ എംപിയായ പര്‍വേശ്. മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷിയും തിരിച്ചടി നേരിടുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ രമേഷ് ബിദൂരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. യുവനേതാവ് അല്‍ക്ക ലാംബയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

ജംഗ്പുരയില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയ കൈലാഷ് ഗെഹലോട്ട് ബിജ്വാസാനില്‍ ലീഡ് ചെയ്യുന്നു. ബാദലി മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com