തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും, വടക്ക് പാതിയായി കുറയും: ജയറാം രമേശ്

Jairam Ramesh
ജയറാം രമേശ് ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. വടക്കേ ഇന്ത്യയില്‍ ബിജെപിയുടെ അംഗബലം പകുതിയായി കുറയുമെന്നും ജയറാം രമേശ് പറഞ്ഞു.

ആദ്യ രണ്ടു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ തന്നെ, തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതുമെന്നും വടക്കേ ഇന്ത്യയില്‍ പകുതിയാവുമെന്നും വ്യക്തമായിക്കഴിഞ്ഞു- ജയറാം രമേശ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Jairam Ramesh
ഏറ്റവും സമ്പന്നന്‍ 'സ്റ്റാര്‍ ചന്ദ്രു', 622 കോടി രൂപയുടെ ആസ്തി; സ്ഥാനാര്‍ഥികളില്‍ ഏറ്റവും പാവപ്പെട്ടവന്റെ കൈവശം 500 രൂപ, പട്ടിക ഇങ്ങനെ

ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന നരേന്ദ്ര മോദിയുടെ നയമാണ്, പ്രചാരണത്തില്‍ കാണുന്നത്. എസ് സ്, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസ് നയം. പാര്‍ട്ടി അതു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പ്രധാനമന്ത്രി മറിച്ചു പ്രചരിപ്പിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യം വേഗത്തില്‍ വളര്‍ച്ച കൈവരിക്കണമെന്നും അതിന്റെ ഗുണഫലം ജനങ്ങള്‍ക്കു കിട്ടണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ഭരണഘടന മാറ്റണമെന്ന ലക്ഷ്യത്തോടെയാണ്, ഇക്കുറി 400 എന്ന മുദ്രാവാക്യം ബിജെപി കൊണ്ടുവന്നത്. അവര്‍ സംവരണത്തിന് എതിരാണ്. ഭരണഘടന മാറ്റി ഇതെല്ലാം തിരുത്തിയെഴുതാന്‍ അവര്‍ ആഗ്രഹിക്കുന്നു. ആര്‍എസ്എസ് എന്നും ഭരണഘടനയ്ക്ക് എതിരായിരുന്നു. സെന്‍സസ് 2021ല്‍ നടക്കേണ്ടതായിരുന്നു. പട്ടിക വിഭാഗക്കാരുടെ എണ്ണം പുറത്തുവരുമെന്നതിനാലാണ്, അതു നടത്താതിരുന്നത്- ജയറാം രമേശ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com