പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാം സീറ്റുകളിലും ബിജെപി ജയിക്കും; ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ഉത്തര്‍പ്രദേശും ബീഹാറും കൈകോര്‍ത്താല്‍ മോദി സര്‍ക്കാരിനെ പുറത്താക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് രംഗത്തുവന്നത്.
Published on

ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ബിജെപി വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികളുമായി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വീടുവീടാന്തരം കയറി ഇറങ്ങുമ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സാമൂഹികമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് ബ്രിജേഷ് പതക് കുറ്റപ്പെടുത്തി. 

ഉത്തര്‍പ്രദേശും ബീഹാറും കൈകോര്‍ത്താല്‍ മോദി സര്‍ക്കാരിനെ പുറത്താക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് രംഗത്തുവന്നത്. 2024തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ തൂത്തെറിയും. ഒരു സീറ്റുപോലും അവര്‍ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി അല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അല്ലാത്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com