ബി കെ ഹരിപ്രസാദ് ശിവകുമാറിന്റെ പിൻ‌​ഗാമി; കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

ഡി കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം
B K Hariprasad
B K Hariprasadfacebook
Edited By:
Updated on
1 min read

ബംഗലൂരു: കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ പുതിയ പിസിസി അധ്യക്ഷനെയും ഹൈക്കമാന്‍ഡ് നിയമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് ആണ് പുതിയ പിസിസി അധ്യക്ഷന്‍. ഡി കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

B K Hariprasad
മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാന സര്‍ക്കാരിലെ അധികാര കൈമാറ്റത്തിനൊപ്പം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സുപ്രധാനമായ നിയമനം. വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നതിന് താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിലും ഹരിപ്രസാദ് നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

B K Hariprasad
ഡികെ ഇനി ഇന്ത്യയിലെ സമ്പന്നനായ മുഖ്യമന്ത്രി; കോടീശ്വരന്‍മാരായ ഭരണാധിപന്‍മാരുടെ പട്ടികയില്‍ ഒരേ ഒരു ലക്ഷപ്രഭു

മുഖ്യമന്ത്രിയാകുന്ന ഡി കെ ശിവകുമാര്‍ സ്ഥാനമൊഴിയുന്നതോടെ, മുതിര്‍ന്ന നേതാവ് സതീഷ് ജാര്‍ക്കിഹോളി അടക്കം നിരവധി പേരുകള്‍ കര്‍ണാടക പിസിസി പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. തന്റെ അനുയായി പ്രസിഡന്റ് പദവിയില്‍ വേണമെന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 72 കാരനായ ഹരിപ്രസാദ്, രാജ്യസഭയിലും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍ലിലും അംഗമായിരുന്നിട്ടുണ്ട്. എഐസിസിയിലും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Summary

BK Hariprasad is the Karnataka Congress State President

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com