

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ചേര്‍ന്ന് കൂട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തി. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് 12കാരനെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളായ മൂന്ന് കുട്ടികളെയും പൊലീസ് പിടികൂടി.
സിയോണി ജില്ലയിലാണ് സംഭവം. മൃതദേഹം സൂക്ഷിച്ചിരുന്ന പോളിത്തീന്‍ ബാഗില്‍ രക്തക്കറ കണ്ട് അയല്‍വാസിയായ സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കാണാതെയിരിക്കാന്‍ കല്ലുകള്‍ കൂട്ടിവെച്ച് അതിന്റെ അടിയിലാണ് ഒൡപ്പിച്ചിരുന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
16 ഉം 14 ഉം 11 ഉം വയസുള്ള കുട്ടികളാണ് കൃത്യം ചെയ്തത്. ഇതില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. 12കാരനെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ഏകദേശം വീട്ടില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയ്ക്കാണ് വിളിച്ചു കൊണ്ടുപോയത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കഴുഞ്ഞു ഞെരിച്ചപ്പോള്‍ 12കാരന്‍ കരഞ്ഞു. ഈസമയത്ത് മൂന്ന് പ്രതികള്‍ ചേര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് മൃതദേഹം പോളിത്തീന്‍ ബാഗിലാക്കിയ പ്രതികള്‍, ആരും കണ്ടെത്താതിരിക്കാനാണ് മൃതദേഹം ചരല്‍ കൂട്ടി മൂടിയതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്ന നിലയില്‍ ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates