'യുപിയില്‍ സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ചു'; പുതിയ തട്ടിപ്പ് കഥ

ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ വിചിത്ര സംഭവം
Brother and Sister Marry Each Other in UP's Hathras to Get Money
മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ വിചിത്ര സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമൂഹവിവാഹ ആനുകൂല്യം തട്ടുന്നതിനായി സഹോദരന്‍ സഹോദരിയുടെ കഴുത്തില്‍ താലിചാര്‍ത്തിയതായി റിപ്പോര്‍ട്ട്. സമാനമായ നിലയില്‍ പണം തട്ടുന്നതിനായി ഇതിനോടകം തന്നെ വിവാഹം ചെയ്ത രണ്ട് ദമ്പതികള്‍ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും കണ്ടെത്തി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്ഡിഎം അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയത്. വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടില്‍ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന.

പദ്ധതിയുടെ ആനുകൂല്യം തട്ടുന്നതിനായി സിക്കന്ദ്രറാവുവില്‍ താമസിക്കുന്ന രണ്ട് ദമ്പതികളാണ് പുനര്‍വിവാഹം ചെയ്തത്. കൂടാതെ, ഒരു സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ച കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികള്‍ എസ്ഡിഎമ്മിനോട് പ്രശ്‌നം ഉന്നയിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് പണം തട്ടാനായി മുനിസിപ്പല്‍ ജീവനക്കാരനാണ് വ്യാജ വിവാഹങ്ങള്‍ നടത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Incident involving the attack on ED officials in Thiruvananthapuram,ED registers case under pmla act
Ganapati Chakraborty
Husband marries another woman, woman begins house arrest protest
fraud case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com