
സഞ്ചാരപ്രിയരുടെ പറുദീസ എന്ന് വിളിക്കാവുന്നിടം. ചരിത്രം ഇഷ്ടപ്പെടുന്നവരെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ വിജയ നഗര സാമ്രാജ്യ തലസ്ഥാനത്തിനു കഴിയും. കര്‍ണാടകയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ധാരാളം ക്ഷേത്രങ്ങളും സ്മാരകങ്ങളുമാണ് ഹംപിയുടെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സഞ്ചാരികള്‍ക്ക് ആഘോഷത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമാണ് ഗോവ. ഗോവയുടെ പടിഞ്ഞാനറന്‍ തീരങ്ങള്‍ ബീച്ചുകളാല്‍ സമ്പന്നമാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ അനുവഭവിക്കുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ ഭക്ഷണം കഴിക്കാനും വലിയ തുക മുടക്കാതെ താമസ സൗകര്യവും ലഭ്യമാണ്.
'ഫ്രഞ്ച് റിവിയേര ഓഫ് ഈസ്റ്റ്' എന്നറിയപ്പെടുന്ന പോണ്ടിച്ചേരി, യാത്രാപ്രേമികളുടെ ഇഷ്ടയിടമാണ്. തനിച്ചു യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെയും വലിയ തുക മുടക്കാതെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്തും പോണ്ടിച്ചേരി നഗരം
ആത്മീയഭുമിയാണെങ്കിലും ധാരാളം സഞ്ചാരികള്‍ എത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഋഷികേശ്. കണ്‍നിറയെ കാണാനുള്ള കാഴ്ചകള്‍ക്കൊപ്പം, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് ധാരാളം സഞ്ചാരികള്‍ എത്തുത്. തണുപ്പിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ കൂടി കൈയില്‍ കരുതാന്‍ മറക്കരുത്.
മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗമാണിവിടം എന്ന് ചുരുക്കിപ്പറയാം. ഹിമാചലിലെ കസോള്‍ സന്ദര്‍ശിക്കാനുള്ള നല്ല സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ
രജപുത്ര രാജാക്കന്മാര്‍ വീരചരിതമെഴുതിയ ജയ്പൂരിനെ പിങ്ക് സിറ്റിയെന്നാണ് വിശേഷണം.രാജസ്ഥാനി, മുഗള്‍ വാസ്തുവിദ്യയുടെ അഴകില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൊട്ടാരമാണ് ജയ്പൂരിന്റെ ഐശ്വര്യം. സിറ്റി പാലസ്, ജന്തര്‍ മന്ദര്‍, രാജ കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു താമസിക്കാനുണ്ടാക്കിയ ഹവാ മഹല്‍ എന്നിവയാണ് മറ്റു സുപ്രധാന നിര്‍മിതികള്‍. കൊട്ടാരങ്ങളും ചരിത്രവും തേടിയുള്ള യാത്രയാണ് പ്ലാന്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ജയ്പൂരിന്റെ മണ്ണിലേയ്ക്ക് യാത്ര തിരിക്കാം.
ഗോതമ്പു വിളയുന്ന പാടങ്ങളും സുവര്‍ണ്ണ ക്ഷേത്രവും വാഗാ ബോര്‍ഡറും രുചിയേറിയ വിഭവങ്ങളും ചേരുന്നതാണ് സഞ്ചാരികള്‍ക്ക് പഞ്ചാബ്. സിക്ക് വിശ്വാസികളുടെ സുവര്‍ണ്ണ ക്ഷേത്രമാണ് അമൃത്സറിലെ ആദ്യ കാഴ്ച. അമൃതസരോവര്‍ തടാകത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രധാനവും മനോഹരവുമായ ഒട്ടേറെ യാത്രകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ട് തീര്‍ക്കാം
ഉത്തര്‍പ്രദേശിലെ അതി പുരാനഗരമാണ് വാരാണസി. ബിസി പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ രൂപം കൊണ്ട നഗരം ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്ന പേരിലും അറിയപ്പടുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെ നൂറ്കണക്കിന് ക്ഷേത്രങ്ങള്‍ വരാണസിയില്‍ ഉണ്ട്. പലകാരണങ്ങളാല്‍ ജീവിത്തില്‍ ഒരിക്കല്‍ എങ്കിലും കാണേണ്ട, കണ്ടിരിക്കേണ്ട ഇടമാണ് വാരാണസി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
