

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16-ല്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
പഴയ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി ഡല്‍ഹി അഗ്നിശമന സേനാംഗങ്ങളും പൊലീസും ദുരന്ത നിവാരണ സംഘങ്ങളും ചേര്‍ന്ന് സ്ഥലത്ത് വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണമോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നോ ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെയ് 30 ന് സൗത്ത് ഡല്‍ഹിയിലെ സൈദുലജാബില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates