

ചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്‍ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കെയാണ് സി ആര്‍ കേശവന്റെ ബിജെപി പ്രവേശനം. പ്രധാനമന്ത്രിയുടെ ജനകീയ നയങ്ങളും അഴിമതി രഹിത ഭരണവും വികസന അജണ്ടയും ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 23 അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു കേശവന്റെ രാജി.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് യോജിക്കാനാകുമെന്ന് മനസാക്ഷിയോടെ ഇനി പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ദേശീയ ചുമതലകള്‍ ഏറ്റെടുക്കാതിരുന്നതും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്, എന്നാല്‍ കോണ്‍ഗ്രസിന് ജനകീയ വിഷയങ്ങളില്‍ സ്ഥിരതയുള്ള നിലപാട് സ്വീകരിക്കാന്‍ ഈ കാലഘട്ടത്തില്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേശവന്‍ ബിജെപിയില്‍ ചേര്‍ന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സി ആര്‍ കേശവന്റെയും ബിജെപി പ്രവേശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates