

പാരദീപ്; ചാരപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന പ്രാവിനെ ഒഡിഷയിൽ നിന്ന് പിടികൂടി. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെയാണ് ജഗത്സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മത്സബന്ധനബോട്ടിൽ കാലിൽ അസാധാരണ വസ്തുക്കൾ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ കണ്ടെത്തുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates