

ന്യൂഡല്ഹി: കര്ഷക പ്രക്ഷോഭത്തിന്റെ മറവില് എയര്ടെലും വോഡഫോണ് ഐഡിയ (വി ഐ)യും നിയമവിരുദ്ധമായി മൊബൈല് നമ്പര് പോര്ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായി റിലയന്സ് ജിയോയുടെ പരാതി. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)ക്കാണ് ജിയോ പരാതി നല്കിയിരിക്കുന്നത്.
ആരോഗ്യകരമായ മത്സരത്തിന് വിരുദ്ധമായാണ് ഈ രണ്ട് കമ്പനികളും പ്രവര്ത്തിക്കുന്നത് എന്നാണ് ജിയോയുടെ ആരോപണം. കാര്ഷിക നിയമങ്ങള്കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്സിന് ആണെന്ന് എയര്ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില് പറയുന്നു.
പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില് ചിത്രങ്ങളും ഡിസംബര് പത്തിന് നല്കിയ പരാതിയില് കൂട്ടിച്ചേര്ത്തിട്ടുണ്ടു. നേരത്തെ, പ്രക്ഷോഭത്തില് പങ്കെടുക്കുന്ന കര്ഷകര് റിലയന്സ് ഉത്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates